മഴ
കോളേജിന്റെ രണ്ടാം നിലയിലിരുന്നു ചന്നം പിന്നം പെയ്യുന്ന മഴയിലേക്ക് കൈക്കുമ്പിള്‍ നീട്ടവെ അവള്‍ ചോദിച്ചു, “നി എന്നാണ് എന്നിലേക്കു ഒരു പേമാരിയായി പെയ്തിറങ്ങുക?” ഒരു പുഞ്ചിരി ചുണ്ടില്‍ നിര്‍ത്തീ ഞാനവളുടെ കണ്ണുകളീലേക്കു ഒഴുകിക്കിടന്ന മുടിയിഴകളെ പിന്നിലേക്ക് ഒതുക്കിവച്ചു. അപ്പോഴുതിര്‍ന്ന അവളുടെ നറുപുഞ്ചിരിയില്‍ നുണക്കുഴികള്‍ കൂടുതല്‍ ദീപ്തമായി.അവളെ നെഞ്ചോടടുപ്പിച്ച്, ഞാന്‍ നിന്റേതുമാത്രമാണ് എന്നെനിക്കുറക്കെ പറയണമെന്നുണ്ടായിരുന്നു. പക്ഷെ, പക്ഷെ അലറിപ്പെയ്യുന്ന ഈ മഴയില്‍ എന്റെ ധ്വനി അലിഞ്ഞലിഞ്ഞില്ലാതായാലോ? എങ്കിലും അടക്കിയ സ്വരത്തില്‍ ഞാനവളോട് പറഞ്ഞു; സഖീ, പ്രേമം വാക്കുകളുടെ പേമാരിയല്ല,മൌനത്തിന്റെ ചാറ്റല്‍ മഴയാണ്. അവളതു കേട്ടോ എന്തോ..എന്തായാലും എന്റെ വാക്കുകള്‍ മഴനൂലില്‍ തൂങ്ങിയാടി ഒന്നാം നിലയിറങ്ങി നിലത്തെ മഴ വെള്ളപ്പാച്ചിലിലൂടെ ഒഴുകി കുമിളകളായി തീരുന്നതു ഞാന്‍ കണ്ടു.
മഴ തോരുന്നേയില്ല...
പിന്നീടെപ്പോഴോ പെയ്ത് പെയ്ത് മഴ തളര്‍ന്നപ്പോള്‍.....
വെയിൽ
ചെം പൂ ചൂടാറുള്ള തണല്‍ മരത്തിലെ അവസാനയിലയും ശിശിരം കൊണ്ടു പോയി. ഇല പൊഴിഞ്ഞ വാകമരം ഏതോ ആര്‍ട്ട് ശില്പത്തെ ഓര്‍മിപ്പിച്ചു. ‘വാകച്ചില്ലകളില്‍ വിരുന്നു പാര്‍ക്കാനെത്താറുള്ള കൊറ്റികള്‍ എവിടെപ്പോയി എന്തോ?’; അവള്‍ ഖിന്നയായി. പെട്ടെന്നു് ഒരു കൂട്ടം കൊറ്റികള്‍ എവിടുന്നോ പറന്നു വന്ന് ഒട്ടുനേരം സംശയിച്ച് വാകയെ തൊടാതെ പറന്നകന്നു.
ഇവയെങ്ങോട്ടാണ് ഈ പറന്നുപറന്നകലുന്നത്?
ആകാശത്തിലേക്ക്..
എന്നിട്ട്?
അങ്ങുദൂരെ ചക്രവാളത്തില്‍ ആകാശത്തിന്റെ അനന്തതയിലേക്ക് അലിഞ്ഞലിഞ്ഞ് ചേരും..!!
നി നുണ പറയുന്നു.
ഇല്ല; സത്യം!
അപ്പോള്‍ നീ..?
ഞാന്‍..ഞാനും നീയും എല്ലാം..
നീ വീണ്ടും നുണ പറയുന്നു..
മുഖം കെറുവിച്ച് അവള്‍ തിരിഞ്ഞു് നടന്നു. ഈയിടെയായി അവളുടെ മുഖമെപ്പൊഴും വെയില്‍ കൊണ്ട് കറുത്തിരുന്നു.
ഏപ്രില്‍..- എല്ലാ ഏപ്രിലും ഒരുപോലെയാണ്. പ്രിയപ്പെട്ടവര്‍ക്കു വിരഹങ്ങള്‍ മാത്രം സമ്മാനിക്കാനറിയാവുന്ന ഏപ്രില്‍..കുരിശുയുദ്ധത്തിനൊടുവില്‍ കുരിശുമരണങ്ങള്‍ മാത്രം വിതക്കാനറിയാവുന്ന ഏപ്രില്‍..സൂര്യന്റെ ഒടുക്കത്തെ ചൂടില്‍ ഇറച്ചി വേവുന്ന മണം. കടുത്ത സൂര്യതാപമേറ്റ് അവളുടെ മനസിലെ സ്നേഹവും വരണ്ടു പോയോ ആവോ?
വെയില്‍ വീണ് നിറങ്ങള്‍ നരച്ച മനസ്സുകളിലെപ്പോഴോ നിഴല്‍ വീഴാന്‍ മറന്നപ്പോള്‍....
മഞ്ഞ്
നമ്മള്‍ കഥ പറയാനിരിക്കുന്ന പുഴവക്കിലെ പുല്‍തകിടിയാകെ ഹിമകണങ്ങള്‍ കൊണ്ട് മൂടിയിരിക്കുന്നു. പുല്‍നാമ്പില്‍ നിന്നൂര്‍ന്നു് വീഴാനൊരുങ്ങുന്ന നീര്‍ത്തുള്ളിയില്‍ ആകാശം തൂങ്ങിയാടി. വേനലില്‍ പൊട്ടിപ്പറന്ന അപ്പൂപ്പന്‍ താടിയുടെ എണ്ണമറ്റ പഞ്ഞിരോമങ്ങള്‍ അവള്‍ എനിക്കായി നീട്ടി. നട്ടുച്ച നേരത്തും അവളെ എന്നില്‍ നിന്നും മറച്ചുകൊണ്ട് കോടമഞ്ഞ് ഊളിയിട്ടിറങ്ങി. അവളെന്തോ എന്റെ കൈകളെ ചേര്‍ത്തുപിടിച്ചു. പ്രവാചകന്റെ തിരുപ്പിറവി ഉദ്ഘോഷിക്കാന്‍ വന്ന സാന്താക്ലോസിന്റെ താടിയെവിടെ? ഒരു കള്ളച്ചിരിയോടെ അവള്‍ അതെന്റെ നേര്‍ക്ക് നീട്ടുന്നു.
മനസ്സിനെ മരവിപ്പിച്ചുകൊണ്ട് മഞ്ഞു് തെന്നിയൊഴുകി.
പുഴയിലെ ഓളങ്ങളില്‍ നിന്നു് കണ്ണെടുക്കാതെ അന്നവള്‍ എനിക്കൊരു കഥ പറഞ്ഞുതന്നു. വിഫലപ്രണയത്തിന്റെ സ്മാരകമായി ജീവിക്കാന്‍ ഇഷ്ടപ്പെടാതെ നല്ലപാതിക്കു വേണ്ടി ജീവാഹുതി ചെയ്യുന്ന ഫീനിക്സ് പക്ഷികളുടെ കഥ..! വേര്‍പാട്, എന്തൊരവസ്ഥയാണത്! മറവി ഒരനുഗ്രഹമാവട്ടെ, അതുള്ളവര്‍ക്ക്; ഇല്ലാത്തവര്‍ക്കൊ??
പുഴ പിന്നെയും ഒഴുകിക്കൊണ്ടിരുന്നു; കഥകളും നെഞ്ചിലേറ്റി.
ആയിടെക്കെപ്പോഴോ ആണു് ഞാന്‍ പുഴയെ സ്നേഹിച്ചുതുടങ്ങിയത്, അവളില്‍ ഞാനെന്റെ സഖിയെ കണ്ടെത്തിത്തുടങ്ങിയത്.
മഞ്ഞിന്റെ ഒരു നേര്‍ത്ത യവനിക ഞങ്ങള്‍ക്കിടയില്‍ ഊര്‍ന്നിറങ്ങി.
എന്നാണിനി നമ്മള്‍ കാണുക?
ഇടയ്ക്ക് അവള്‍ ചോദിച്ചു. പെട്ടെന്ന് പുഴ നിശ്ചലയായി. മുഖമുയര്‍ത്തി എന്തെങ്കിലുമൊന്നു പറയാന്‍ തുടങ്ങുന്നതിനു മുന്‍പെ അവള്‍ നടന്നു കഴിഞ്ഞിരുന്നു; പുഴയിറമ്പിലൂടെ കൊങ്ങിണിക്കാടുകളും കടന്നു് ദൂരേക്ക്...
നിന്നിലും നിന്റെ ഓര്‍മ്മകള്‍ക്കുമപ്പുറം കടലാണെന്ന് ഞാനറിയുന്നു സഖീ...!
ഉച്ചസൂര്യന്റെ ചൂടിലെപ്പോഴോ മഞ്ഞുരുകിയപ്പോള്‍ എന്റെ കണ്ണിമകളെ നനച്ചുകൊണ്ട് --
മഴ..!

No comments:
Post a Comment