1
ഞാന്‍ നിന്നെ ജീവിക്കാന്‍ പഠിപ്പിച്ചു
പകരം
നീ എന്നെ ജീവിതം പഠിപ്പിച്ചു..
2
നമുക്കിടയില്‍ ഒരു മതില്‍
ഉണ്ടായിരുന്നുവോ?
വെറുപ്പിന്റെ കട്ടകള്‍
അടുക്കി ഒരുക്കി
നീ തീര്‍ത്ത
തിരസ്കാരത്തിന്റെ വന്മതില്‍?
3
എന്നില്‍ നിന്ന്‍ നിന്നിലേക്കുള്ള
അകലമായിരുന്നു ആദ്യം പ്രണയം.
ഒരു നൂലുകൊണ്ട് നമ്മളതറ്റു.
ഇപ്പോള്‍
വീണ്ടും നീ എനിക്ക് പ്രണയിനി
ആയിത്തീര്‍ന്നിരിക്കുന്നു.
4
ഒരു നുണയെ ജയിക്കാന്‍
ഒമ്പതു നുണകള്‍ നിരത്തി നിനക്ക്
ആളെ കൂട്ടാം.
എന്നെ ജയിക്കാന്‍ അതുമതി.
പക്ഷെ
എന്‍റെ മനസ്സിനെ ജയിക്കാന്‍
ഒരു നുണയുടെ ഏറ്റുപറച്ചില്‍
തന്നെ ധാരാളം.
5
ഒരിക്കല്‍
എനിക്കുമേല്‍ നീ പടുത്തുയര്‍ത്തിയ
വിശുദ്ധ നുണകളുടെ കരിങ്കല്‍ കൊട്ടാരം
വീണുടയും
അതിനടിയില്‍ പെട്ട്
നിനക്കൊന്നും സംഭവിക്കല്ലേ
എന്ന പ്രാര്‍ത്ഥനകളോടെ...
ഞാന്‍ നിന്നെ ജീവിക്കാന്‍ പഠിപ്പിച്ചു
പകരം
നീ എന്നെ ജീവിതം പഠിപ്പിച്ചു..
2
നമുക്കിടയില്‍ ഒരു മതില്‍
ഉണ്ടായിരുന്നുവോ?
വെറുപ്പിന്റെ കട്ടകള്‍
അടുക്കി ഒരുക്കി
നീ തീര്‍ത്ത
തിരസ്കാരത്തിന്റെ വന്മതില്‍?
3
എന്നില്‍ നിന്ന്‍ നിന്നിലേക്കുള്ള
അകലമായിരുന്നു ആദ്യം പ്രണയം.
ഒരു നൂലുകൊണ്ട് നമ്മളതറ്റു.
ഇപ്പോള്‍
വീണ്ടും നീ എനിക്ക് പ്രണയിനി
ആയിത്തീര്‍ന്നിരിക്കുന്നു.
4
ഒരു നുണയെ ജയിക്കാന്‍
ഒമ്പതു നുണകള്‍ നിരത്തി നിനക്ക്
ആളെ കൂട്ടാം.
എന്നെ ജയിക്കാന്‍ അതുമതി.
പക്ഷെ
എന്‍റെ മനസ്സിനെ ജയിക്കാന്‍
ഒരു നുണയുടെ ഏറ്റുപറച്ചില്‍
തന്നെ ധാരാളം.
5
ഒരിക്കല്‍
എനിക്കുമേല്‍ നീ പടുത്തുയര്‍ത്തിയ
വിശുദ്ധ നുണകളുടെ കരിങ്കല്‍ കൊട്ടാരം
വീണുടയും
അതിനടിയില്‍ പെട്ട്
നിനക്കൊന്നും സംഭവിക്കല്ലേ
എന്ന പ്രാര്‍ത്ഥനകളോടെ...
No comments:
Post a Comment