ആത്മാവില്‍ ജന്മം നല്‍കിയ ഒരു മകളുണ്ടായിരുന്നെനിക്ക്
ആത്മജ.
ഭൂമിയിലെ ജനനം അമ്മക്ക് മരണം വിധിച്ചപ്പോള്‍
ഭൂലോകം കാണിക്കാതെ
ആത്മാവിലേക്ക് തന്നെ മടക്കി അയച്ച മകള്‍.
അന്നു നിന്നമ്മയോടു ഞാന്‍ പറഞ്ഞു
നീയാണെനിക്ക് മകള്‍.
ഭാര്യയും അമ്മയും എല്ലാം നീ തന്നെ.
പക്ഷെ
നിന്‍റെ ആണ്ടു പൂജക്ക് മുന്‍പേ അവള്‍ പോയി
താലിയും മറച്ച്, സിന്ദൂരവും മായ്ച്ച്..
നീ മതിയായിരുന്നു,
ബുദ്ധി ഉറയ്ക്കും വരെ നീ എങ്കിലും ഉണ്ടാകുമായിരുന്നല്ലോ
ഒപ്പം
അമ്മയെ കൊന്നവള്‍ എന്ന പേരും!!
ആത്മജ.
ഭൂമിയിലെ ജനനം അമ്മക്ക് മരണം വിധിച്ചപ്പോള്‍
ഭൂലോകം കാണിക്കാതെ
ആത്മാവിലേക്ക് തന്നെ മടക്കി അയച്ച മകള്‍.
അന്നു നിന്നമ്മയോടു ഞാന്‍ പറഞ്ഞു
നീയാണെനിക്ക് മകള്‍.
ഭാര്യയും അമ്മയും എല്ലാം നീ തന്നെ.
പക്ഷെ
നിന്‍റെ ആണ്ടു പൂജക്ക് മുന്‍പേ അവള്‍ പോയി
താലിയും മറച്ച്, സിന്ദൂരവും മായ്ച്ച്..
നീ മതിയായിരുന്നു,
ബുദ്ധി ഉറയ്ക്കും വരെ നീ എങ്കിലും ഉണ്ടാകുമായിരുന്നല്ലോ
ഒപ്പം
അമ്മയെ കൊന്നവള്‍ എന്ന പേരും!!
No comments:
Post a Comment