വെയില്‍ മൂര്‍ച്ചിച്ച ക്യാമ്പസിലെ
അവസാന ദേശാടന പക്ഷിയും പറന്നേ പോയി
ഹൃദയത്തിനരികെ വാക്കുകള്‍ ബാക്കിവച്ച്
പ്രണയിനിയും കടന്നേ പോയി
ഗ്രീറ്റിംഗ്സ് കാര്‍ഡിലെ നരച്ച ആകാശം പോലെ
മനസ്സിന്‍റെ പകലുകള്‍
ഇനിയും പൂവിടാത്ത കര്‍ണികാരം
നീറുന്ന സന്ധ്യകള്‍
സൂര്യന്‍റെ ഒടുക്കത്തെ ചൂടില്‍
ഇറച്ചി വേവുന്ന മണം
ഇനി കുരിശു യുദ്ധത്തിന്‍റെ ദിനങ്ങളാണ്.
കുരിശുയുദ്ധത്തിനൊടുവില്‍ കുരിശുമരണങ്ങളും.
ഏപ്രില്‍,
നിനക്കെന്തേ ചിരിക്കാന്‍ കഴിയുന്നില്ലാ?
No comments:
Post a Comment